Ilaveyil Viralukalal (Karaoke Film Song)歌词由Karaoke 4 U演唱,出自专辑《Malayalam Super Hit Film Songs Karaoke (Original Motion Picture Sound Track)》,下面是《Ilaveyil Viralukalal (Karaoke Film Song)》完整版歌词!
Ilaveyil Viralukalal (Karaoke Film Song)歌词完整版
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.
നിഴലുകലെഴുതി സന്ധ്യകൾ
പല നിറമൊന്നായ് രാവുകൾ
പീലവമൊരു പീലിത്തുമ്പായ് മാറി ഞാനും.
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.
പാറുന്നു കിളികളിതോരോരോ
ചായങ്ങൾ കുടയുംപോലെങ്ങോ
മായുന്നു മുഴുവനുമാകാതെ
തീരത്തിൽ തിരയുടെ കോലങ്ങൾ.
ചാലിപ്പൂ മറവികൾ ഓർമ്മകൾ
ഈ നെഞ്ചിൻ തളികയിലൊരു പുതുരാഗം തീർക്കും പോലെ.
ചാലിപ്പൂ മറവികൾ ഓർമ്മകൾ
ഈ നെഞ്ചിൻ തളികയിലൊരു പുതുരാഗം തീർക്കും പോലെ.
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.
ഭാവങ്ങൾ വരയുകയാണല്ലോ
ഈ മണ്ണിൽ ഋതു വിരലാലാരോ
മാരിക്കാർ മുകിലിലുമേതേതോ
രൂപങ്ങൾ തെളിയുകയാണല്ലോ .
പോരുന്നു ഒരുപിടി നിറവുമായ്
രാവിൻറെ പടവുകൾ കയറും മേഘം ദൂരെ വാനിൽ
പോരുന്നു ഒരുപിടി നിറവുമായ്
രാവിൻറെ പടവുകൾ കയറും മേഘം ദൂരെ വാനിൽ.
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.
നിഴലുകലെഴുതി സന്ധ്യകൾ
പല നിറമൊന്നായ് രാവുകൾ
പീലവമൊരു പീലിത്തുമ്പായ് മാറി ഞാനും