Chakkarakkili from Vellinakshathram歌词由M Jayachandran演唱,出自专辑《Malayalam Film Songs Karaoke (Karaoke Film Song)》,下面是《Chakkarakkili from Vellinakshathram》完整版歌词!
Chakkarakkili from Vellinakshathram歌词完整版
ചക്കരക്കിളീ ചക്കിയമ്പിളീ
നിന്റെ ചുണ്ടിലോ പുഞ്ചിരി പാല്
മുത്തു മുന്തിരീ കൊച്ചു സുന്ദരീ
നിന്റെ കണ്ണിലോ താമരച്ചേല്
മുല്ലവള്ളിയിൽ ഊയലാടി വാ
കുഞ്ഞു കാറ്റിനെ മടിയിൽ വെച്ചിടാം
മാനവും ഭൂമിയും
തൊട്ടു തൊട്ടു മുത്തമിട്ടിടാം ഹേയ് (ചക്കര...)
കാടും മേടും പോവാലോ
നാടൻ പാട്ടും പാടാലോ
കുന്നോരം തെയ്യം തുള്ളും
പയ്യെല്ലാം നിന്നെ കണ്ടാൽ
മുന്നാഴി പാലും കൊണ്ടേ കൂടെ പോരും
മിന്നു മിന്നലെ പൊന്നു കൊണ്ടു വാ
തത്തയും മൈനയും മുത്തുമാല
കോർത്തു കൊണ്ടു വാ ഹെയ് ഹെയ് (ചക്കര..)
കായൽ തീരം ചെല്ലാലോ
കാണാകാര്യം ചൊല്ലാലോ
ഓളത്തിൽ താളം തുള്ളും ഉയ്യാര തോണി എന്റെ
ഓലോലക്കുഞ്ഞിനു കൂട്ടുവാൻ മീനും തായോ
ഇഷ്ടമെങ്കിലോ പട്ടുടുപ്പു താ
ഇപ്പോഴും തുന്നുവാൻ നൂലു കോർത്തിടുന്ന മേഘമേ (ചക്കര..)