Maravidamay歌词由Chithra Arun&Charles John Ranni演唱,出自专辑《Maravidamay》,下面是《Maravidamay》完整版歌词!
Maravidamay歌词完整版
മറവിടം ആയെനിക്കേശുവുണ്ട്
മറച്ചിടും അവനെന്നെ ചിറകടിയിൽ
മറന്നിടാതിവിടെന്നെ കരുതിടുവാൻ
മാറാതെയവനെന്‍റെ അരികിലുണ്ട്
അനുദിനവും അനുഗമിപ്പാൻ
അവൻ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദജീവിത വഴിയിലിന്ന്
അനുഗ്രഹമായെന്നെ നടത്തിടുന്നു;-
പലവിധമാം എതിരുകളെൻ
പാതയിലടിക്കടി ഉയർന്നിടുമ്പോൾ
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നിൽക്കുവാൻ ബലം തരുന്നു;
വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയിൽ വലഞ്ഞു ഞാനലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-
ഇതാ വേഗം ഞാൻ വാനവിരിവിൽ
ഇനിയും വരുമെന്നരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-