Snehathin Kankulir Kazhchaye歌词由Kester&Fr. Ajo Ramachanattu演唱,出自专辑《Snehathin Kankulir Kazhchaye》,下面是《Snehathin Kankulir Kazhchaye》完整版歌词!
Snehathin Kankulir Kazhchaye歌词完整版
സ്നേഹത്തിൻ കൺകുളിർകാഴ്ചയേ,
സ്നേഹിതനേ, എൻ സായൂജ്യമേ.
ദിവ്യകാരുണ്യമാം പ്രാതലേ
എന്നാത്മാവിൻ പ്രാണനേ.
Chorus : തീരം തേടുന്ന നൗക ഞാൻ
തീരാത്ത സ്നേഹമീ അൾ ത്താരയിൽ
എന്നാത്മാവിലെ എന്നാനന്ദമേ
പ്രണയിച്ചോട്ടെ ഞാൻ.
ഞാൻ നിൻ ചാരെയിരുന്നോട്ടെ?
ഓർമ്മകൾ തൻ മണിച്ചെപ്പ് തുറന്നോട്ടെ?
നീലാകാശവും സ്വപ്നങ്ങളും
പാതിയടർന്ന ഈ ഇതളുകളും
ദൈവമേ..
നാഥാ നിന്നെ തേടി ഞാൻ
നിന്നെ തേടി ഒഴുകി ഞാൻ.
എന്നാത്മാവിലെ എന്നാനന്ദമേ
ആരാധിച്ചീടുന്നു ഞാൻ.
നീ എന്നമ്മതൻ വാത്സല്യം
കരുതലേകും എന്നപ്പനായ് മാറിയതും.
കൂടപ്പിറപ്പായ് നീ കരുതിയതും
പ്രാണൻ പകുത്തു നീ ഉയിരായതും.
സ്നേഹമേ..
നാഥാ നിന്നെ തേടി ഞാൻ
നിന്നെ തേടി ഒഴുകി ഞാൻ.
പരിശുദ്ധ പരമദിവ്യകാരുണ്യമേ
എന്നേരവും നിനക്കാരാധന.