Anaadhi Yugangallai (From Lavender)歌词由Vijay Yesudas演唱,出自专辑《Vinayapoorvam Vijay Yesudas》,下面是《Anaadhi Yugangallai (From Lavender)》完整版歌词!
Anaadhi Yugangallai (From Lavender)歌词完整版
അനാദിയുഗങ്ങളായി വിമൂകമൊരോര്‍മ്മയില്‍
വിഹായസ്സിലേകനായ്.. പുരാതന കാമുകാ
ഒരു പാട് കാതം ദൂരെ...
അലയുന്നു നീ... എരിയുന്നു നീ (2)
ആരുമറിയാതേതു നിനവില്‍ നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പില്‍.. ഏകാന്ത നീലവാനില്‍....
പുണരാനൊരാത്മദാഹം
ഹൃദയാഗ്നിയായ് പടരുന്നുവോ....
അനാദിയുഗങ്ങളായി വിമൂകമൊരോര്‍മ്മയില്‍
വിഹായസ്സിലേകനായ്.. പുരാതന കാമുകാ
ഒരു പാട് കാതം ദൂരെ...
അലയുന്നു നീ... എരിയുന്നു നീ
കോടി കിരണം ഭൂമി നിറയെ വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാല്‍ മറഞ്ഞീടും.. ചാമ്പലായ് ദേവിയെങ്ങോ...
അതിഗൂഡമീ വികാരം....
അവിരാമമാം പ്രണയോന്മദം...
അനാദിയുഗങ്ങളായി വിമൂകമൊരോര്‍മ്മയില്‍
വിഹായസ്സിലേകനായ്.. പുരാതന കാമുകാ
ഒരു പാട് കാതം ദൂരെ...
അലയുന്നു നീ... എരിയുന്നു നീ
ഉം ....ഉം