Nee Mukilo from Uyare歌词由Karaoke 4 U演唱,出自专辑《Evergreen Malayalam Movie Songs Karaoke (Malayalam Film Songs Karaoke) [Explicit]》,下面是《Nee Mukilo from Uyare》完整版歌词!
Nee Mukilo from Uyare歌词完整版
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന ഗാനത്തിൻ ചിറകുകളേറി…
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
പാടാനായി ഞാൻ…
പോരും നേരമോ…
ശ്രുതിയറിയുകയില്ല
രാഗം താളം പോലും…
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതോ മാരിപ്പൂ തിരയുകയായി…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ
മായാസ്വപ്നം പോലെ…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…