Oarkkunnu Veedum Aa Ravu歌词由Vidhu Prathap&Chithra Arun演唱,出自专辑《Achanoru Vazha Vechu (Original Motion Picture Sound Track)》,下面是《Oarkkunnu Veedum Aa Ravu》完整版歌词!
Oarkkunnu Veedum Aa Ravu歌词完整版
ഓര്‍ക്കുന്നു വീണ്ടും ആ രാവ്
ശശി ലേഖ വൈകിയുദിച്ചൊരാ രാവ്
ഒരു സ്വപ്നമെന്ന പോല്‍
നിന്‍ മുഖമരികില്‍ ഞാന്‍
ആദ്യമായ് കണ്‍പാര്‍ത്ത രാവ്.
ഹൃദയത്തില്‍ ആ മുഖം മാത്രമായി
പിന്നെയും കാണാന്‍ തിടുക്കമായീ
പൂവായ പൂവിലും നവമീ നിലാവിലും
ആ മുഖം കാണാന്‍ കൊതിച്ചു പോയീ
പണ്ടൊരു ജന്മത്തില്‍ പാതിയില്‍ നിര്‍ത്തിയ
പ്രണയ സംഗീതമാണോ - നമ്മള്‍
വിരഹ സംഗീതമാണോ ?
ഓര്‍ക്കുന്നു വീണ്ടും ആ രാവ്
ശശി ലേഖ വൈകിയുദിച്ചൊരാ രാവ്
ഒരു സ്വപ്നമെന്ന പോല്‍
നിന്‍ മുഖമരികില്‍ ഞാന്‍
ആദ്യമായ് കണ്‍പാര്‍ത്ത രാവ്.
ഇന്ന് നീ പിന്നെയും മുന്നില്‍ വന്നൂ,
പ്രാണനില്‍ പനിനീര്‍ നിലാവ്
ദാഹിച്ചു നിന്ന കിനാവിന്‍റെ ചുണ്ടില്‍
അമൃത കണങ്ങള്‍ വന്നുമ്മ വച്ചു.
കനിവുള്ള കാലം അണിയിച്ചൊരുക്കി
അഴകുള്ള നിമിഷങ്ങള്‍- ഈ
സൗഭാഗ്യ നിമിഷങ്ങള്‍.
ഓര്‍ക്കുന്നു വീണ്ടും ആ രാവ്
ശശി ലേഖ വൈകിയുദിച്ചൊരാ രാവ്
ഒരു സ്വപ്നമെന്ന പോല്‍
നിന്‍ മുഖമരികില്‍ ഞാന്‍
ആദ്യമായ് കണ്‍പാര്‍ത്ത രാവ്.