Ponnodu Poovayi (From Thalsamayam Oru Penkutty)歌词由K S Chithra演唱,出自专辑《Super Hit Malayalam Film Songs Karaoke》,下面是《Ponnodu Poovayi (From Thalsamayam Oru Penkutty)》完整版歌词!
Ponnodu Poovayi (From Thalsamayam Oru Penkutty)歌词完整版
പൊന്നോടു പൂവായ്, ശംഖോടു നീരായ്,
വണ്ടോടു തേനായ്, നെഞ്ചോടു നേരായ്
വന്നൂ നീ..
കളഭ മഴ തോരാതെ കുളിരണിയുമെന്നിൽ
തൊട്ടു...സൂര്യൻ....രോമാഞ്ചം
കണ്ണേ...കണ്ണേ..
(പൊന്നോടു പൂവായ്...)
എൻ ചില്ല തന്നിൽ പൊഴിയാതിനി
പൊഴിയാതെ നീ പുഷ്പമേ
കൈക്കുമ്പിളിൽ നിന്നൊഴിയാതിനി
ഒഴിയാതെ നീ തീർത്ഥമേ
നീ ശ്വസിക്കും ശ്വാസം ഞാനായ്
പ്രാണനുള്ളിൽ കൂടും തരാം
നീ നടക്കും നീളേ വഴി
പൂമ്പൊടിയായി തൂകാമിവൾ
വെണ്ണ പോലെ എന്നെ കയ്യിൽ തന്നീടാം
നീ കണ്ണേ... കണ്ണേ...
(പൊന്നോടു പൂവായ്....)
എന്നെന്നുമെന്നെ പിരിയാതിനി
പിരിയാതെ നീ സ്വന്തമേ
കണ്ണോരമെന്നും മറയാതിനി
മറയാതെ നീ വർണ്ണമേ
നീ നനയ്ക്കും തോപ്പിൽ ഞാനാം
മോഹ മുല്ല പൂവായിടാം
ജീവനിൽ ഞാൻ കോരാമിളം
ആമ്പലിലീ സ്നേഹാമൃതം
നിത്യമായി മുന്നിൽ ചേരാം മണ്ണിൽ ഞാൻ
കണ്ണേ...കണ്ണേ...
(പൊന്നോടു പൂവായ്...)