Aaro Padunnu Doore (From Kadha Thudarunnu)歌词由Ilayaraja演唱,出自专辑《IlaiyaraajaFilm Songs》,下面是《Aaro Padunnu Doore (From Kadha Thudarunnu)》完整版歌词!
Aaro Padunnu Doore (From Kadha Thudarunnu)歌词完整版
ആരോ.. ഹോയ്... പാടുന്നു ദൂരെ...
ആരോ.. ഹോയ്... പാടുന്നു ദൂരെ...
ആത്മാവില്‍ ഹോയ് നോവുള്ളപോലെ
ഈറന്‍ മുളംതണ്ടില്‍ നിശ്വാസമോടെ
പ്രാണന്റെ സംഗീതം ചേരുന്നപോലെ
ഓര്‍മ്മവന്നൊരുമ്മതന്നപോലെ
(ആരോ)
ജീവിതമെന്നുമെന്നും ഒരു പ്രേമകടങ്കഥയല്ലേ
ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ
പൂത്തുലഞ്ഞ വാസന്തമായ് വന്നുചേരുകില്ലേ
വേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്
പുഞ്ചിരി ചൂടുകയില്ലേ... അതിലശ്രുകണങ്ങളുമില്ലേ...
സുന്ദരസന്ധ്യകളില്ലേ... അവ കൂരിരുളാവുകയില്ലേ...
സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ...
(ആരോ)
മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേ
നേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേ
വര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേ
ഹര്‍ഷമെന്ന ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്
സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ
മൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേ
മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ
(ആരോ)