Daivame Thriyekane歌词由P D John演唱,出自专辑《Daivame Thriyekane》,下面是《Daivame Thriyekane》完整版歌词!
Daivame Thriyekane歌词完整版
ദൈവമേ ത്രിയേകനേ
നിൻ സവിധേ ഞാൻ വരുന്നു
1 അപ്പൻ തൻ മക്കളിൽ കാരുണ്യം പോൽ
ഇപ്പാപിയാമെന്നെ ദർശിക്കണേ
പുത്രന്മൂലം നിൻ സവിധേ
എത്തണമേ എന്റെ യാചനകൾ
2 സ്വർഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താൽ
നിത്യം നിറയ്ക്കാമെന്നോതിയോനെ
സത്യവഴി യേശുവേ നീ
നിത്യതയിലേക്കു വാതിലും നീ
3 ജല്പനം ചെയ്യുവാനല്ല ഞങ്ങൾ
ഹൃദ്യമായ് നിന്നിൽ ലയിച്ചീടുവാൻ
ഏകാത്മാവാൽ ഏകമായ് നിൻ
സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ
4 രോഗിക്കു സൗഖ്യപ്രദായകൻ നീ
പാപിക്കും, രക്ഷയും നീതിയും നീ
ആത്മാവിനാൽ അത്യന്തമായ്
ശക്തീകരിച്ചു നയിപ്പതും നീ