Enchirakiloode (Cloud motion pictures)歌词由Athul Bineesh演唱,出自专辑《Enchirakiloode (Cloud motion pictures)》,下面是《Enchirakiloode (Cloud motion pictures)》完整版歌词!
Enchirakiloode (Cloud motion pictures)歌词完整版
നീയെൻ മിഴിയോരം മെല്ലെ ഇതളായി
തേടി കനവാകെ ഞാനെൻ പ്രിയമോഹം
മഞ്ഞിൻ കുളിരാലെ എന്നെതഴുകുന്നോ
തീരം തിരയുന്നോ രാവിൻ ചെറു മൗനം
കാണാൻ കൊതി നിറയുമരികെ
കാതിൽ കളമൊഴികൾ തിരയെ
തേടും ചെറു ചിരികൾ പതിയെ
ഞാനും പുതു നിനവിലലിയെ
നീയാണെൻ സ്വപ്നം എൻ ജീവനെ
എന്നോടു ചേരും പൊൻ താരമേ… (2)
പുതു നിനവാലെ നീ വന്ന നേരം
ഒരു മൊഴി എന്തോ തിരയുന്നു ഞാനും
പുലരി വെയിലിൻ ഇതളിലുതിരും സാന്ദ്ര മേഘമായി
നിറയുമെന്റെ ചാരെ മെല്ലെ നിന്റെ പൂമുഖം
നീയെൻ കനവോരം മെല്ലെ നിറയുന്നു
തേടും ഇനി നിന്നെ ഞാനെൻ മനമാകെ
എന്നിൽ അഴകാലെ കാണും ഇനിയെന്നും
ഉള്ളിൽ തെളിയുന്നെൻ വർണ്ണങ്ങൾ പോലെ
ഇന്നെൻ പുതുചിരികൾ അരികെ
നീയെൻ മിഴിയോരമണയെ
മഞ്ഞിൻ നറു കുളിരു നിറയെ
ഞാനെൻ അനുരാഗമറിയേ
നമൊന്നു ചേരും നേരങ്ങളിൽ
ഇനിയെന്റെ ഓമൽ ഇണയായി വരൂ
നോവിൻ വഴിയോരം നീ വന്നു ചാരെ
പകരാം ഇനിയെന്നും ഈ സ്നേഹദീപം
ആരെ തിരയും നീ ഏതോ മിഴിയോരം
കാലം കനിവോടെ കരുതാം ഈ നേരം
പകരുമീ സ്നേഹം നിറയുന്ന നേരം
തഴുകുമീ കാറ്റായി അറിയുന്നു നിന്നെ
നോവിൻ ചിറകലെ താനേ അകലുന്നോ
തേങ്ങും ഇടനെഞ്ചിൻ താളങ്ങൾ മായേ
രാവിൻ ഇരുളേറും നേരം തിരയും ഞാൻ
കാലം ഇനിമെല്ലെതരുമോനിൻസ്നേഹം
ഇന്നെൻ മുകിലകലെ മറയെ
വിണ്ണിൻ മഴ കൊഴിയും തനിയെ
നെഞ്ചിൻ ശ്രുതി ഇടറും വെറുതെ
ഞാനെൻ മിഴിനീരിലലിയേ
ഇനിയെതു ജന്മം ഒന്നായിടാൻ
ഇനിയെന്നു നീയെൻ അരികിൽ വരും
ഇനിയെതു ജന്മം ഒന്നായിടാൻ
ഇനിയെന്നു നീയെൻ അരികിൽ വരും