Vazhthunne En Yeshurajane歌词由Elizabeth Raju演唱,出自专辑《Vazhthunne En Yeshurajane》,下面是《Vazhthunne En Yeshurajane》完整版歌词!
Vazhthunne En Yeshurajane歌词完整版
വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവും
കീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ്
വാഴ്ത്തുന്നേ എൻ യേശുരാജനെ
എൻ പാപം പേറി വൻക്രൂശിലേറി
എൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ
എന്നെ വീണ്ടെടുത്ത സ്നേഹദീപമെ-ദൈവ സ്നേഹദീപമെ
സ്വന്തമാക്കിയ നിൻ സ്നേഹമോർത്തു
ഞാൻ പാടും ജീവനാളെല്ലാം
സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയും
നിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും
നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവും
വീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും നന്ദിയായ്
മരുവാസമാകവെ ആശ്വാസമേതുമേ
കാണാതുഴന്നു ഞാൻ പാരം തളർന്നിതാ
കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ്
കർത്തനേശുവിൻ സഖിത്വമുള്ള ഞാൻ
എന്തു പാരിൽ ക്ഷീണിപ്പാൻ
എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻ
കൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ
എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ വിണ്ണിലങ്ങു വാഴും ഞാൻ
ആ സ്വർഗ്ഗീയദിനം എന്നു കാണും ഞാൻ
നാഥാ എന്നു കാണും ഞാൻ
പരിശോധനകളെ തരണം ചെയ്തക്കരെ
പരിശുദ്ധനന്തികെ പരിചോടു ചേരുവാൻ
ശുദ്ധമാക്ക രക്തത്താലെന്നെ ശുദ്ധ രക്തത്താലെന്നെ
സിദ്ധനാക്കിടുകാത്മാവിനാലെന്നെ ദിവ്യാത്മാവിനാലെന്നെ
നിൻ സന്നിധാനത്തിൻ സന്തോഷമെൻ ബലം
നിൻ മുഖകാന്തിയാൽ എന്നും നിത്യാനന്ദം
ഹാ എൻ പ്രിയൻ കൂടെ ചേർന്നുവാഴും ഞാൻ
അങ്ങു ചേർന്നുവാഴും ഞാൻ ആ ദൈവ മഹത്വ-
നാളടുത്തിതാ ദൈവനാളടുത്തിതാ