Aakasha Pookkalam歌词由Nithya Mammen演唱,出自专辑《Aakasha Pookkalam》,下面是《Aakasha Pookkalam》完整版歌词!
Aakasha Pookkalam歌词完整版
ആകാശം അതിരില്ലാ പൂക്കളമിട്ടു
പൂവാലി കുയിലെല്ലാം പൂവിളിയായി
മലയാള കരയാകെ ശോഭയേറി
മാവേലിമന്നന്റെ എഴുന്നള്ളത്തായ്
ഓ തിത്തിത്താര
തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
സ്മൃതിപഥമാകെ ഓണവില്ലിൻ നാദം
പൂമുഖമാകെ പൂനെല്ലിൻ ഗന്ധം
ഇളവെയിലിൽ പുതുമുറ്റത്തു
ഓണത്തപ്പൻ ഒളിവിതറി
കുന്നിൻ ചെരുവിലെ മൺപാതയിലായ്
കുമ്മിയടിത്തൻ വളകിലുക്കം
മലയാള കരയാകെ ശോഭയേറി
മാവേലിമന്നന്റെ എഴുന്നള്ളത്തായ്
ഓ തിത്തിത്താര
തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
മനമാകേ തുമ്പപ്പൂവിൻ അഴകൊളിയായ്
നാടാകെ വഞ്ചിപ്പാട്ടിൻ ഈണം
പുലർമഞ്ഞിൽ കുഞ്ഞികൈകൾ
തെച്ചിപൂവിൻ ഇതൾ നുള്ളി
നാട്ടുമാവിൻ ഊഞ്ഞാലിൽ
ഓണത്തുമ്പിതൻ ഉണർത്തുപാട്ട്
മലയാള കരയാകെ ശോഭയേറി
മാവേലിമന്നന്റെ എഴുന്നള്ളത്തായ്
ഓ തിത്തിത്താര
തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം