Penayonneduthavan歌词由Ishaan Dev&Hari S R演唱,出自专辑《Digital Village (Original Motion Picture Soundtrack)》,下面是《Penayonneduthavan》完整版歌词!
Penayonneduthavan歌词完整版
പേനയൊന്നെടുത്തവൻ
ധ്യാനമായിതാ
അക്ഷരങ്ങൾ തേടവേ
മോക്ഷമെന്നിനി !
പണ്ട് കാടിനുള്ളിൽ
മാമുനീജനം
ഉള്ളെരിച്ച് കൊണ്ട്
കാവ്യം തീർത്ത പോൽ
വേലയും കൂലിയും
പാടെ മറന്നേച്ച്
ഇങ്ങിതാ വല്ലഭൻ
മല്ലിടുന്നുണ്ടയ്യോ
രാവിലും കണ്ണുകൾ
തെല്ലുമടക്കാതെ
നീട്ടണ് വെട്ടണ്
കെട്ടുകഥക്കൂട്ടം
Charanam 1
തൊട്ടടുത്തിതാ
കൂട്ടിനുള്ളതോ
നട്ടം ചുറ്റിടുന്ന കൂട്ടുകാർ
സങ്കടങ്ങളിൽ
സാന്ത്വനങ്ങളായി
പണ്ടേ കൂടെ പോന്നിടുന്ന രണ്ടു പേർ
മെല്ലെ മെല്ലെ നൻപൻ
കോർത്തെടുത്തിടും
ഭാവനക്കു കാവലാകണ്
ജോലികൾ പകുത്തേ
വേലികൾ തകർത്തേ
ചാരാൻ തൂണായ് ചാരത്തുണ്ടേ
Charanam 2:
ഗോക്കളങ്ങനെ
നോക്കി നിൽക്കയായ്
എങ്ങേ പോയ് മറഞ്ഞു പാലകൻ
സ്നേഹസാദരം
കാത്തിരിക്കയായ്
എന്നേ തീരും ഈ എഴുത്ത് യുദ്ധവും
ഓർത്തിരുന്ന പോലെ
നേർത്തതല്ലിത്
ചിന്തയാകെ ഭ്രാന്തെടുക്കണ്
ലോകമാകെ നാളെ
ഏറ്റുപാടി വാഴ്ത്താം
കണ്ടോ പുത്തൻ രാമായണം...!!!