Vambanmarayi (From Bharathanatyam)歌词由Vaikom Vijayalakshmi&Manu Manjith&Samuel Aby演唱,出自专辑《Vambanmarayi (From ”Bharathanatyam”)》,下面是《Vambanmarayi (From Bharathanatyam)》完整版歌词!
Vambanmarayi (From Bharathanatyam)歌词完整版
വമ്പന്മാരായ് വല്ല്യ കൊമ്പത്തേറി നാട്ടിൽ
തണ്ടും കാട്ടി മുമ്പേ നടന്നവർ
പിന്നെ പിന്നെ പയ്യെ പമ്മി പമ്മി
നീണ്ട മണ്ട താഴ്ത്തി കൂട്ടിലൊതുങ്ങിയോ
ഇക്കളി നാളെ കയ്യിൽ നിന്നും തെറിക്കുമോ
കാണാകപ്പലിലേറി മാനം ദൂരെ ഒടുങ്ങുമോ
ഇന്നിതുവരെയും കെട്ടിപ്പൊക്കും സകലതും
പാടേ ഇടിഞ്ഞു പൊളിഞ്ഞു പൊടിഞ്ഞു തകരുമേ
(വമ്പന്മാരായ് വല്ല്യ)
കഠിനകഥയിതിൽ നാവായ നാവിലെ
ചോദ്യങ്ങൾ മാരക പാമ്പാവും പോലെ
ഒളിച്ചു മറച്ചത് എങ്ങാനും നാളെ
പാട്ടായ് തീർന്നാൽ തീർന്നു
കാറ്റേ നീ കേക്കല്ലൊന്നും
കേട്ടാലും മിണ്ടല്ലൊന്നും
എന്തേലും കണ്ടാത്തന്നെ
ചുറ്റാതെ പോണേ
മച്ചിന്മേൽ ഒച്ചപ്പാട്
വെപ്രാള തത്രപ്പാട്
കണ്ണൊന്ന് ചിമ്മാൻ പോലും
വയ്യാതായ്
(വമ്പന്മാരായ്)
കുഴിച്ച കുഴിയതിലോർക്കാതെ വീഴവെ
മേലോട്ട് കേറുവാൻ പിടിവള്ളിയുണ്ടോ
പിഴച്ചകണക്കിലെ അക്കങ്ങളായി
സ്വന്തോം ബന്ധോം മാറി
പണ്ടത്തെ പ്രേമത്തയ്യോ
മുള്ളുള്ള കാടയെന്നോ
താലിപ്പൊൻ കെട്ടോ കാലിൽ
ഊരാക്കുടുക്കായ്
വാളും ചിലമ്പും കൊണ്ടേ
തുള്ളുന്നേ നെഞ്ചത്താരോ
എല്ലാമേ നന്നായ് തീരും
നാളെന്നോ
വമ്പന്മാരായ് വല്ല്യ.. ആ..
(വമ്പന്മാരായ്)