Maname Pakshiganangal歌词由Cicily Abraham演唱,出自专辑《Blessed Morning with Blessed Songs》,下面是《Maname Pakshiganangal》完整版歌词!
Maname Pakshiganangal歌词完整版
മനമേ പക്ഷിഗണങ്ങളുണർന്നിതാ പാട്ടുപാടീടുന്നു
മനമേ നീയുമുണർന്നിട്ടേശു പരനെ പാടിസ്തുതിക്ക
മനമേ നിന്നെ പരമോന്നതൻ പരിപലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ
മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ
മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-
ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ പരനെപാടി സ്തുതിക്ക
പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക
ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽ
പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക
പരനെ തള്ളിപ്പറഞ്ഞ പത്രോസതിരാവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു
മറിയാമതിരാവിലേശുവേ കണാഞ്ഞിട്ടുള്ളം തകർന്നു-
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ