Thumbikkinnaram from Naran歌词由Deepak Dev演唱,出自专辑《Malayalam Film Songs Karaoke (Karaoke Film Song)》,下面是《Thumbikkinnaram from Naran》完整版歌词!
Thumbikkinnaram from Naran歌词完整版
തുമ്പിക്കിന്നാരംകേട്ടില്ലല്ലോ തുമ്പപ്പൂക്കാലംഞാൻ കണ്ടില്ലല്ലോ
സ്നേഹം കാണാതെ തീരം പോയല്ലോ
മ്മ്മ്മ്മ്.. അഹാഹാഹാഹാ
ഇന്നോളം ഞാൻ കേട്ടില്ലല്ലോ
ഹൃദയാർദ്രമാം എൻ സ്വരം
ഇന്നോളം ഞാൻ ചെന്നില്ലല്ലോ
സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ.
(തുമ്പിക്കിന്നാരംകേട്ടില്ലല്ലോ തുമ്പപ്പൂക്കാലംഞാൻ കണ്ടില്ലല്ലോ)
അന്തിക്കുങ്കുമം തിരു നെറ്റിയിൽ അണിയണം
വെറുതേ വിരലിനാൽ മായ്ക്കണം
മുകിലിൻ തൂവലാൽ മണിമാടം തീർക്കണം
മായാമഞ്ചലിൽ പോകണം
ഇനി പാടാം എന്നും പാടാം
ചിറകുള്ള സംഗീതമേ
ഇനി പാടാം എന്നും പാടാം
പൊന്നഴകേഴുമൊഴുകുന്ന സ്വപ്നങ്ങളായ്
തുമ്പിക്കിന്നാരംകേട്ടില്ലല്ലോ
തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ
ഇനിയാനെഞ്ചുചേർന്നനുരാഗം കൂടണം
മിഴികൾ മൂകമായ് കൊഞ്ചണം
മൗനം സമ്മതം ഇന്ന് കാതിൽ ചൊല്ലണം
പിരിയാപ്പക്ഷിയായ് പാടണം
മഴയായ് മഴവില്ലിൻ നിറമാലയായ് മാറണം..
മഴയായ് മഴവില്ലിൻ ആരും
കാണാൻ കൊതിക്കുന്ന കനവാകണം
തുമ്പിക്കിന്നാരംകേട്ടില്ലല്ലോ
തുമ്പപ്പൂക്കാലംഞാൻ കണ്ടില്ലല്ലോ
സ്നേഹം കാണാതെ തീരം പോയല്ലോ
മ്മ്മ്മ്മ്.. അഹാഹാഹാഹാ…
ഇന്നോളം ഞാൻ കേട്ടില്ലല്ലോ
ഹൃദയാർദ്രമാം എൻ സ്വരം
ഇന്നോളം ഞാൻ ചെന്നില്ലല്ലോ
സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ...
മ്മ്മ്മ്മ്.. അഹാഹാഹാഹാ…