Janmatheeram歌词由M G Sreekumar&Sreelal Sadasivan&Rajeev Elanthoor演唱,出自专辑《Janmatheeram》,下面是《Janmatheeram》完整版歌词!
Janmatheeram歌词完整版
ജന്മതീരമണഞ്ഞു നിന്നൊരു
ദേവരാധിക നീയോ...
കാതിൽ വന്നൊരു പാട്ടുമൂളിയ
കൂവരം കിളി നീയോ...
തിരയുകയായ് ഇന്നീ രാവിൽ
പാതി വിരിഞ്ഞൊരു
മാനസമലരിനെ...
എങ്ങോ മറഞ്ഞ രാഗം
ഇതളായ് തലോടി മെല്ലേ ;
നീൾമിഴി തേടും പ്രണയപരാഗം
നിന്നിലണഞ്ഞൊരു നേരം
ഉൾത്തുടിപ്പുകളറിയുമ്പോൾ
എൻവിരൽ ശ്രുതിമീട്ടുമ്പോൾ
ഉള്ളിൽ കുളിരായ് നീ ഉണർന്നെങ്കിൽ
പകരാം അഗാധ പൂർണിമ,
ഇതിലെ വരു മറന്ന് പാടാം
ഏതോ ജീവ രാഗം മനസ്സിൽ
ഉതിർന്നു പതിയെ ;
ഓരോ കതിരും നിറചിരിയോടെ
നിൻ മണിവാതിലിലണയും..
കാൽചിലങ്കകൾ ഉണരുമ്പോൾ
മേഘരാജികൾ നിറയുമ്പോൾ
അരികിൽ മഴയായ്
നീ പൊഴിഞ്ഞെങ്കിൽ
ഉണരും മയൂര ചിഞ്ചിലം,
തഴുകും മനം നിറഞ്ഞൊന്നാടാം..