Nithyajeevanekunna Vachanam歌词由Saly Saju演唱,出自专辑《Nithyajeevanekunna Vachanam》,下面是《Nithyajeevanekunna Vachanam》完整版歌词!
Nithyajeevanekunna Vachanam歌词完整版
നിത്യജീവനേകുന്ന വചനം തിരുവചനം
സത്യജീവദായക വചനം ദിവ്യവചനം(2)
പാപിക്കു നേർവഴി കാട്ടും രക്ഷാവചനം
പാതയ്ക്കു പ്രകാശമായൊരു സത്യവചനം
അഭിഷേകത്തിൻ മഴയായ് പെയ്തിറങ്ങണമേ
അനുതാപികളിൻ ശാപനുകങ്ങൾ
മുറിച്ചുമാറ്റണമേ
സുവിശേഷത്തിൻ തീനാവുകളായ്
പറന്നിറങ്ങണമേ
ദൈവജനത്തിൻ മലിനത നീക്കാൻ
കത്തിപ്പടരണമേ
ദാഹിച്ചുഴലും മനുജനു ദാഹം തീർക്കും തിരുവചനം
ജീവജലത്തിൻ നദിയായ് ഒഴുകും വചനം നിത്യവചനം(2)
വരണ്ടുണങ്ങിയൊരസ്ഥിഗണത്തിൽ കാറ്റായ്
വീശിയ വചനം
സൈന്യമായുണർന്ന് സ്തുതികൾ മുഴക്കാൻ
ജീവനേകിയ വചനം
അഭിഷേക....
വിളഞ്ഞു കിടക്കും വയലേലകളിൽ
കൊയ്ത്തിനിറങ്ങീടാൻ
നിഹതരുണർന്ന് സ്വർഗ്ഗം നിറയാൻ നരകം
ശൂന്യമാകാൻ(2)
നിൽ ജനമുണർന്നു ശക്തി ധരിച്ച് വേല
തികച്ചിടുവാൻ
ആത്മനിറവായ് ആദിയിലെ പോൽ
ജ്വലിച്ചിറങ്ങണമേ
അഭിഷേക...(2)