Shwasame (From Santhosham)歌词由K S Harisankar&Nithya Mammen演唱,出自专辑《Super Hit Malayalam Film Songs Karaoke》,下面是《Shwasame (From Santhosham)》完整版歌词!
Shwasame (From Santhosham)歌词完整版
ജനുവരിയിലെ തേൻമഴ തൊടും പൂവോ?
ജനലഴികളിൽ ചാമരമിടും കാറ്റോ?
പൂനെറുകയിൽ രാമഴവിരൽ പോലെ
എൻ വരികളിൽ ഞാനെഴുതിടും പേരോ?
നീ തന്ന ലാളനങ്ങൾ ഞാനെന്റെ പുണ്യമാക്കി
നീയേകും ഈ ദിനങ്ങൾ
മായല്ലെയെന്നു തോന്നി
നീയാകുമീ തൂവാടിയിൽ
മോഹങ്ങൾ ഊയലാടി
ശ്വാസമേ... ശ്വാസമേ
പാതയിൽ പാതിയായ് തേടി ഞാൻ
ശ്വാസമേ... ശ്വാസമേ
തേടലിൽ കാവലായ്
മാറി നീ..
~~~~
നാളിതേവരെ കാലം പറഞ്ഞില്ല
ആരുമീവിധം കാതിൽ മൊഴിഞ്ഞീല
ഈ നിറങ്ങളും വീഴുന്ന തൂമഞ്ഞും
നീ വരുംവരെ ഞാനൊന്നറിഞ്ഞില്ല..
മൂകമാം ഓർമ്മ തൻ കായലോരങ്ങളിൽ
ഒരു കാലടിപ്പാടിനീണം തൂകി നീ...
നാണം പെയ്ത വാനം
പോലീ കണ്ണുകൾ
മേഖദൂതുമായ് വന്നോ..?
കാണാനേറെ വൈകിയെൻ മനം...
(ശ്വാസമേ..)