Chingapulari歌词由Sathkala Vijayan演唱,出自专辑《Chingapulari》,下面是《Chingapulari》完整版歌词!
Chingapulari歌词完整版
ചിങ്ങപ്പുലരി പൊൻവെയിൽ മാനത്തിഴപ്പാകും തുമ്പികളെ
തിങ്ങും പൂവനമെങ്ങും പൂവിളി കേൾക്കാറുണ്ടോ
തൊങ്ങലു ചാർത്തും വഴിയോരങ്ങളിൽ എങ്ങാനും വരവുണ്ടോ ?
മങ്ങിയൊരോലക്കുടയും ചൂടിയ മാവേലിമന്നൻ
കാണാം വിറ്റോണമുണ്ണും തിരുവോണാതിരുനാളിൽ
ഈണത്തോടാടിപ്പാടാൻ ഏണാംഗണമാരുണ്ടോ ?
കരുമാടി കുട്ടികളവരുടെ കമ്പടി വില്ലടിയുണ്ടോ ?
കളമൊഴിമാർ കൈകൊട്ടിക്കളി ആടാറുണ്ടോ ?
ചിങ്ങപ്പുലരി പൊൻവെയിൽ മാനത്തിഴപ്പാകും തുമ്പികളെ
തിങ്ങും പൂവനമെങ്ങും പൂവിളി കേൾക്കാറുണ്ടോ
ഇളമഞ്ഞച്ചേലകൾ ചുറ്റി തളിരോളക്കോലം തുള്ളും
കളിയാട്ടക്കാവിലെ മേളം കേൾക്കാറുണ്ടോ ?
ചായില്യം ചാലിച്ചെഴുതും പുലിവേഷക്കാരുണ്ടോ
ജീ പൊതിയകം പൂകാനൊരു തുകിലുണർത്തു പാട്ടുണ്ടോ ?
ചിങ്ങപ്പുലരി പൊൻവെയിൽ മാനത്തിഴപ്പാകും തുമ്പികളെ
തിങ്ങും പൂവനമെങ്ങും പൂവിളി കേൾക്കാറുണ്ടോ
തൊങ്ങലു ചാർത്തും വഴിയോരങ്ങളിൽ എങ്ങാനും വരവുണ്ടോ ?
മങ്ങിയൊരോലക്കുടയും ചൂടിയ മാവേലിമന്നൻ