Appathin Bhavanamam歌词由Sambath V S演唱,出自专辑《Appathin Bhavanamam》,下面是《Appathin Bhavanamam》完整版歌词!
Appathin Bhavanamam歌词完整版
അപ്പത്തിൻ ഭവനമാം ബെത്‌ലഹേമിൽ
ദാവീദ് വാണൊരു പട്ടണത്തിൽ
ജീവന്റെ അപ്പമായി ഭൂവതിൽവന്നു (2)
ദൈവം മനുജനായി പിറന്നൊരു രാത്രി
ഇത് ക്രിസ്മസ് എന്നൊരു രാത്രി....
ഇതു ക്രിസ്തു പിറന്നൊരു രാത്രി....(2)
പാപത്തിൻ കൂരിരുൾ മാറ്റിടുവാനായി
ശാപത്തിൻ വേരുകൾ നീക്കിടുവാനായി
പാരിനു ശാന്തി പകർന്നിടുവാനായി (2)
വചനം ജഡമായി തീർന്നൊരു രാത്രി
ഇത് ക്രിസ്മസ് എന്നൊരു രാത്രി...
ഇതു ക്രിസ്തു പിറന്നൊരു രാത്രി....(2)
ആകാശ മേഘങ്ങൾ തൂമഞ്ഞുതൂകി
കുന്നും മലകളും മഞ്ഞണിഞ്ഞാടി
രാജാധി രാജൻ ദേവാധി ദേവൻ (2)
ഇമ്മനുവേലായി പിറന്നൊരു രാത്രി
ഇത് ക്രിസ്മസ് എന്നൊരു രാത്രി....
ഇതു ക്രിസ്തു പിറന്നൊരു രാത്രി....(2)