Paalmanam (From Christy)歌词由Govind Vasantha&Kapil Kapilan&Keerthana Vaidyanathan&Vinayak Sasikumar演唱,出自专辑《Paalmanam (From ”Christy”)》,下面是《Paalmanam (From Christy)》完整版歌词!
Paalmanam (From Christy)歌词完整版
പാൽമണം തൂകുന്ന
രാത്തെന്നൽ
തെന്നലിലാടും നിൻ
കാർക്കൂന്തൽ
പാരിടം കൺമൂടും നേരം
നാമീ
പാതിരാമൗനം തേടും സഞ്ചാരികൾ
കിനാക്കായലോളങ്ങൾ നീന്തുന്നു മെല്ലെ
ഒരേ ദ്വീപിനോരങ്ങൾ തേടി
വിഷാദങ്ങൾ മായുന്നു
നിൻ കൂടെ ഞാനെൻ
വിരൽ കോർത്തു നിൽക്കും നേരം
താരനിര താഴെയൊന്നിവളെ-
കണ്ടപാടിതാ മൂളുന്നേ
മാലാഘയാണീ പെണ്ണ്
താളമിടറുന്നു നെഞ്ചിനകം
ആദ്യചുംബനം മേലാകെ
കുളിരോർമ്മയായ് പെയ്കെ.
നീരാഴിപ്പെണ്ണോടൊന്നായ്
നീർക്കായൽ ചേരും പോലെ
പൊഴിയായ് മാറിയീ നാള്
ചേറാണീ ഞാൻ പെണ്ണേ
നീയാണെൻ പൂക്കണ്ടൽ
ചേലോടെന്നിൽ നീ മെല്ലേ
വേരായ് ആഴുമോ?
തുലാക്കാലമേഘങ്ങൾ
പോരുമ്പോഴെന്നിൽ
വരം പോലെ നിൻ ചൂടുവേണം
മിനാരങ്ങൾ
മിന്നുന്നൊരീ തീരഭൂവിൽ
ഉലാവേണം എൻ കൂടെ നീയും
(പാൽമണം തൂകുന്ന)
പാൽമണം തൂകുന്ന
രാത്തെന്നൽ
തെന്നലിലാടും നിൻ
കാർക്കൂന്തൽ
പാരിടം കൺമൂടും നേരം
നാമീ
പാതിരാമൗനം തേടും സഞ്ചാരികൾ