Arikil Ini Njaan Varaam歌词由Prithviraj Sukumaran演唱,出自专辑《Arikil Ini Njaan Varaam》,下面是《Arikil Ini Njaan Varaam》完整版歌词!
Arikil Ini Njaan Varaam歌词完整版
മെഴുകുതിരികൾ
ഉരുകി ഉരുകി
അകമേ ഉതിരും നോവിൽ.
നഗര വഴിയിൽ
പകലുകളിലും
ഇരുള് കലരും നാളിൽ.
ഒരു നിഴല് പോലെ ഇതിലെ
ഒഴുകിയോ ഞാൻ
അഴലരുളി മാഞ്ഞതെവിടെ നീ.
പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ.
പതിയെ തഴുകാൻ മറന്നു ഞാൻ...
അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ.
അരികിൽ ഇനി ഞാൻ വരാം.
ചിറകും ഇനി ഞാൻ എകിടാം.
സമയനദി തന്ന് തിരയിൽ ഒരുനാൾ
തിരികെ ഒഴുകാം എങ്കിൽ.
പഴയ നിമിഷം ഇനിയും അതുപോൽ
നുകരുവത്തിനായ് എങ്കിൽ.
കരതളിരിൽ എന്തരുളും
പകരമായി ഞാൻ...
അരികെ ഇനി ഒന്ന് വരുമോ നീ.
പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ.
പതിയെ തഴുകാൻ മറന്നു ഞാൻ...
അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ.
അരികിൽ ഇനി ഞാൻ വരാം.
ചിറകും ഇനി ഞാൻ ഏകിടാം.
പിരിയുകിലും എവിടേയോ.
തുണയരുളി ഉണ്ടവൾ.
മുറിവുകളിൽ എന്നെ തലോടുവാൻ...
അനുദിനവും അവളിലെ.
സ്വരമധുരം ഓർമയായി.
തളരും ഒരു നേരം ചൂടി ഞാൻ...
പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ.
പതിയെ തഴുകാൻ മറന്നു ഞാൻ...
അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ.
അരികിൽ ഇനി ഞാൻ വരാം.
ചിറകും ഇനി ഞാൻ.,
ഏകിടാം.