Madhumasa Mounaragam from Rathinirvedam歌词由M Jayachandran演唱,出自专辑《Malayalam Film Songs Karaoke (Karaoke Film Song)》,下面是《Madhumasa Mounaragam from Rathinirvedam》完整版歌词!
Madhumasa Mounaragam from Rathinirvedam歌词完整版
മധുമാസ മൗനരാഗം നിറയുന്നുവോ?
അനുരാഗ ലോലയാമം അകലുന്നുവോ?
അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ
മധുമാസ മൗനരാഗം നിറയുന്നുവോ?
അനുരാഗ ലോലയാമം അകലുന്നുവോ?
ആ, ആ
ഇലപോലുമറിയാതൊരുനാൾ
ഒരു മുല്ല വിരിയും പോലെ
മനസ്സെന്ന വൃന്ദാവനിയിൽ
അനുഭൂതി പൂത്തുവെന്നോ?
അതു പകരുമീ പരാഗം, അകതളിരിലാത്മദാഹം
ഇനിയും പറന്നു വരുമെന്നോ?
മധുമാസ മൗനരാഗം നിറയുന്നുവോ?
അനുരാഗ ലോലയാമം അകലുന്നുവോ?
ഓ, ഇതളിന്റെ ഇതളിന്നുള്ളിൽ
അറിയാതെ തേൻ നിറഞ്ഞു
മദമുള്ള മണമായ് പ്രണയം
ചെറുകാറ്റിൽ ഊർന്നലിഞ്ഞു
ഭ്രമരമറിയാതെ പാടും
പ്രിയമദനരാഗഗീതം
ഇനിയും പറന്നുവരുമെന്നോ?
മധുമാസ മൗനരാഗം നിറയുന്നുവോ?
അനുരാഗ ലോലയാമം അകലുന്നുവോ?
അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ