Kattu Padunnoree (From Thaal)歌词由Najim Arshad&Sangeetha Sreekanth&B K Harinarayanan&Bijibal演唱,出自专辑《Kattu Padunnoree (From ”Thaal”)》,下面是《Kattu Padunnoree (From Thaal)》完整版歌词!
Kattu Padunnoree (From Thaal)歌词完整版
പല്ലവി
കാറ്റുപാടുന്നൊരീ കനവിൻ നേർത്തമൺപാതയിൽ
സൗഹൃദം പൂവിടും ഈ തൂമരഛായയിൽ
ഇരുവശമുയരണമതിലിലും
ചെറുചിരി പൊഴിയണ മിഴിയിലും
പുതിയൊരു കഥയിതുവിരിയവേ ,പോരൂ കൂടേ
അതിരു മാഞ്ഞുണരും ലോകം
മധുരമായ് നിറയും മോഹം
സിരകളിൽ കനലുവാരി തൂവും കാലം
അനുപല്ലവി
ആരൊരാൾ പ്രണയലിപിയാൽ
ഹൃദയമാം ചുമരിലെഴുതീ
മാനസം ഗഗന മുകിലായ്
പകലുകൾ ചിറകുതരവേ
പ്രാവുകൾ മൂളിടും പാട്ടിൻ-
ശീലുകൾ പോലെയോ
വാതിലിൻ ചാരെയായ്
കാതിൽ കേൾക്കുമാ വാക്കുകൾ
പതിവിലും ലഹരിയായ് ഉയിരിലീ ലോകം
അതിരു മാഞ്ഞുണരും ലോകം
മധുരമായ് നിറയും മോഹം
സിരകളിൽ കനലുവാരി തൂവും കാലം
ചരണം
വേഗമായ് നിമിഷശലഭം
മലരുകൾ പലതിലൊഴുകി
ഓർമ്മതൻ ശിലകളഴകായ്
ചുമരിടും പഠനമുറികൾ
ചിപ്പിയിൽ മുത്തുപോൽ നമ്മൾ
കാത്തു വയ്ക്കുന്നിതാ
അത്രമേലുളളുമായ് ചേരും
നല്ലൊരീനാളുകൾ
കഥകളായ് മൊഴികളായ് ഒഴുകുമീ തീരം
അതിരു മാഞ്ഞുണരും ലോകം
മധുരമായ് നിറയും മോഹം
സിരകളിൽ കനലു വാരി തൂവും കാലം